LyricFront

Vela nintethe aathmakkal nintethe

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വേല നിന്റെത് ആത്മാക്കൾ നിന്റേത് നീ നട്ടിട്ടുള്ളതൈയെ നാഥാ പാലിക്കേണമേ(2)
Verse 2
നാളുകൾ കഴിയുംമുമ്പേ നിൻ പ്രവർത്തികൾ വെളിപ്പെടുത്തണമേ നിൻ ദാസർ മദ്ധ്യത്തിൽ(2) നടുന്നവൻ നനക്കുന്നോൻ ഏതുമില്ലല്ലോ വളരുമാറാക്കുന്നവൻ അവിടുന്നല്ലോ(2) വേല...
Verse 3
കർത്താവിന്റെ മുന്തിരിത്തോട്ടം തകർത്തിടാൻ പരിശ്രമിച്ചീടും ചെറുകുറുക്കന്മാരെ(2) പിടിച്ചുകെട്ടേണം നിൻ ഭുജബലത്താൽ അടിയനെ നടത്തേണം വലങ്കരത്താൽ(2) വേല...
Verse 4
അന്ത്യകാല ശുശ്രൂഷകളെ തികച്ചീടുവാൻ വൻകൃപ ദാനം ചെയ്ത ഉടയവനെ(2) വീഴാതെ താഴാതെ നിത്യം നടത്തേണമേ സ്വർഗ്ഗസീയോൻ നാടതിൽ ഞാൻ എത്തുവോളവും(2) വേല...
Verse 5
ഞാൻ എൻ സഭയെ പണിയും എന്നു ചൊല്ലിയോൻ തൻ വചനം നിവൃത്തിക്കും സംശമില്ല(2) പാതാള ഗോപുരങ്ങൾ ജയിക്കയില്ലിവിടെ ധൈര്യമായ് നമുക്കവന്റെ വേല ചെയ്തിടാം(2) വേല...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?