LyricFront

Vellaripravukal kunjanipoovukal yeshuvin

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വെള്ളരിപ്രാവുകൾ കുഞ്ഞണിപൂവുകൾ യേശുവിൻ കുഞ്ഞുങ്ങൾ നാം അണിയണിയായ് പോക നാം യേശുവിൻറെ കൂടെ നാം ദുഷ്ടനാം സാത്താനെ കാലിന്റെ കീഴെ നാം ചവിട്ടി മെതിച്ചിടാം (2)
Verse 2
യേശുവിന്റെ സാക്ഷിയായി ഈ ഭൂലോകമെല്ലാം നാം പോയിടേണം സുവിശേഷം വിതറാം ആത്മാക്കളെ നേടാം ലോകത്തിൻ പാപത്തെ ക്രൂശിൽ വഹിച്ചൊരു ദൈവത്തിൻ കുഞ്ഞാടിനായ്
Verse 3
യേശുവിൻറെ കുഞ്ഞുമക്കൾ നമ്മളൊന്നായ് ചേരാം ആർത്തു പാടാം ഇനി കരയില്ല നാം കൈ വിടുകില്ല താൻ (2) ഈ ലോക ഇമ്പത്തിൽ വീണിടാതെ മുന്നണിപ്പോരിന് വന്നണഞ്ഞിടുവിൻ യേശുവിൻ കുഞ്ഞുങ്ങളെ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?