LyricFront

Viduthalundu viduthalundu yeshu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വിടുതലുണ്ട് വിടുതലുണ്ട് യേശു നാമത്തിൽ നമ്മെ കരുതുന്നോരു ദൈവമുണ്ട് ഉയരെ സ്വർഗ്ഗത്തിൽ അരുതു ചഞ്ചലം നമ്മുക്കു വിശ്വസിച്ചിടാം ഇന്നു മരിച്ചവർക്ക് ജീവനേകും ദൈവപുത്രനിൽ
Verse 2
പഴുതുനോക്കി നിൽക്കുന്നുണ്ട് പഴയപാമ്പാകും-സാത്താൻ വിഴുങ്ങുവാനായ് ചുറ്റിതിരിയും അലറും സിംഹംപോൽ പ്രാർത്ഥനക്കു ബോധവാന്മാരായി മേവിടാം ഇന്നു സ്തോത്രത്തിൽ കവിഞ്ഞെപ്പോഴും ജാഗരിച്ചിടാം വിടുത
Verse 3
യുദ്ധമുള്ളത് മാംസരക്തത്തോടല്ല നമ്മുക്ക് ബദ്ധവൈരിയാകും ദുഷ്ടസേനയോടത്രേ യോദ്ധാക്കളായ് ആയുധം ധരിച്ചു നിന്നിടാം ദിനം അമിതമാം ബലം ധരിച്ചു ശക്തരായിടാം വിടുത
Verse 4
യേശു രക്തത്താലും സാക്ഷ്യവചനത്താലും താൻ സാത്താനെ ജയിച്ചു പൂർവ്വവീരരായവർ പ്രാണനെ സ്നേഹിച്ചില്ലവർ മരണപര്യന്തം നാമും ജീവനെ പകച്ചു അവരെ പിൻഗമിച്ചിടാം വിടുത
Verse 5
തോറ്റ ശത്രുവെ നാം ഇനിയും ഭയപ്പെടുകയോ ഒട്ടും മാറ്റമില്ലാ വാഗ്ദത്തങ്ങൾ അവിശ്വസിക്കയോ ഏറ്റസമയം ദൈവം നമ്മെ കൈവെടിയുമോ സാത്താൻ തോറ്റുപോയി ജയം നമ്മുക്ക് യേശു നാമത്തിൽ വിടുത

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?