വിളിച്ചപേക്ഷിക്കുമ്പോൾ
ഉത്തരം അരുളുന്നവൻ
മനസ്സു തകർന്നീടുമ്പോൾ
ശക്തി പകർന്നിടുന്നോൻ
എന്നോട് ചേർന്നിരിപ്പാൻ
മാറ്റാരുമില്ലിതുപോൽ
എന്നെ അറിഞ്ഞിടുവാൻ
വേറാരുമില്ലിതുപോൽ
Verse 2
Cho:
യേശു നാഥാ പ്രാണപ്രിയാ
നന്ദിയാൽ പാടിടും ഞാൻ
യേശു നാഥാ പ്രാണപ്രിയാ
നന്ദിയാൽ പാടിടും ഞാൻ
പ്രേമത്തിൻ പല്ലവികൾ
Verse 3
എന്നുള്ളം അറിഞ്ഞീടുന്നു
എൻ നിനവുകൾ അഖിലം
എൻ ഗതി അറിഞ്ഞിടുന്നു
എന്നെ പുലർത്തിടുന്നു
ആദിയും അന്തവുമാം
ആൽഫാ ഓമേഗയുമാം
Verse 4
എൻ പാത അറിഞ്ഞിടുന്നു
എന്നെ നടത്തിടുന്നു
എൻ ഭാവി അറിഞ്ഞിടുന്നു
എൻ പേർക്കായ് കരുതിടുന്നു
അത്ഭുത മന്ത്രിയവൻ
വീരനാം ദൈവമവൻ