LyricFront

Vinayam ulloru hridayamennil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വിനയമുള്ളോരു ഹൃദയമെന്നിൽ മെനഞ്ഞിടേണമേ ദൈവമേ അനുദിനം തവ ഭാവമെന്നിൽ, വിളങ്ങിടാൻ കൃപയേകിടൂ
Verse 2
ദിനം ദിനം ഞാൻ ദൈവമേ, മറന്നു പോയ് നിൻ ദാനങ്ങൾ സ്വാശ്രയത്തിൽ നിഗളിയായ് സ്നേഹവാനേ ക്ഷമിക്കണേ
Verse 3
നിഗളമെൻ നയനങ്ങൾ മൂടി, ഇരുളിലാക്കിയെൻ ജീവിതം കോപമെൻ അധരങ്ങൾ മൂടി പരുഷമാക്കിയെൻ മൊഴികളെ ദിനം ദിനം…
Verse 4
അന്യരിൽ ഞാൻ നന്മ കാണാൻ, തുറന്ന മനസ്സെനിക്കേകുക എന്നിലെ ഇല്ലായ്മ കാണാൻ ആത്മദർശനം ഏകുക ദിനം ദിനം…
Verse 5
താഴ്ചയും സൗമ്യതയുമെന്നിൽ, അനുദിനം വളർന്നീടുവാൻ താവകാത്മാവെന്റെയുള്ളിൽ വാണിടേണം നിത്യമായ് ദിനം ദിനം…

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?