LyricFront

Vishadathin aathmavente hridayathe

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വിഷാദത്തിൻ ആത്മാവെന്റെ ഹൃദയത്തെ മൂടീടുമ്പോൾ യേശുവിൽ ഞാൻ ആശവച്ച് സ്തോത്രയാഗം കരേറ്റിടും(2)
Verse 2
ഭൂതകാല നന്മകളെ ഓർത്തു നിത്യം സ്തുതി പാടാൻ തുണയ്ക്കെന്നെ ശുദ്ധാത്മാവെ നിൻ കൃപയിൽ വളരുവാൻ(2)
Verse 3
പൂർവീകന്മാർ വസിക്കുന്ന പാർപ്പിടത്തിൽ ഞാനും വന്ന് കാഹളത്തിൻ നാദം കേൾക്കാൻ വാഞ്ഛിക്കുന്നു സദാകാലം(2)
Verse 4
തവ പീഠം ചുറ്റും നിന്ന് നിൻ വരവിൽ ആർത്തീടുവാൻ ഈ ലോകത്തിൽ വസിക്കുമ്പോൾ കാംക്ഷിക്കുന്നു ദാസർ ഞങ്ങൾ(2)
Verse 5
വേർപാടിന്റെ ഗർത്തത്തിൽ ഞാൻ കൂരിരുളെ ദർശിക്കുമ്പോൾ നിറയ്ക്കെന്റെ ഹൃദയത്തിൽ നിന്റെ ദിവ്യ സമാധാനം(2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?