LyricFront

Vishudha simhasanathinte keezhil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വിശുദ്ധ സിംഹാസനത്തിന്റെ കീഴിൽ നിന്നു ഒഴുകുന്നൊരു മഹാനദി അതിൽ ഞാൻ നീന്തുവാൻ തുടങ്ങിയപ്പോൾ ഹാ! എന്താനന്ദം എൻ ഉൾത്തടത്തിൽ
Verse 2
ജീവജലനദിയിൽ യാനം ചെയ്ത നരിയാണിയോളം കിളർന്നു വെള്ളം അപ്പോഴും ഞാനാനന്ദിപ്പാൻ തുടങ്ങി എന്തൊരു സന്തോഷം എൻ ഹൃത്തടത്തിൽ
Verse 3
മുട്ടോളം വെള്ളത്തിൽക്കൂടെ നടന്നു ശ്രതുവിൻ ശക്തിയേശാത്ത കൗതുകാൽ സ്തോത്രം സ്തുതികളിത്യാദി പാടീട്ട് നൃത്തം തുടങ്ങി ഞാൻ സ്വർഗ്ഗീയമോദത്താൽ
Verse 4
അരയോളം വെള്ളത്തിൽ ചെന്ന് നേരം ആശ്ചര്യം കുറിക്കൊണ്ടങ്ങാർത്തുപാടി ആശ്വാസപദൻ എന്റെ ഉള്ളിൽ വന്നു ഹല്ലേലുയ്യാ പാടി ഞാനാർത്തവനെ
Verse 5
നീന്തീട്ടല്ലാതെ കടപ്പാൻ വയ്യാത്ത ആത്മനദിയിലെന്റെ പ്രാണനാഥൻ സ്നാനപ്പെടുത്തിയെന്നെ അത്ഭുതമേ നിറഞ്ഞ സന്തോഷം ഉണ്ടായെനിക്ക്
Verse 6
ആത്മസ്നാനം പ്രാപിക്കാത്ത പ്രിയരേ സന്താപം നീങ്ങി സന്തോഷം വേണമോ വേഗം വന്ന് എണ്ണ നിറച്ചുകൊൾക അന്ത്യനാളായല്ലോ താമസം വേണ്ട

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?