LyricFront

Vishudhaathmave varika doshiyam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വിശുദ്ധാത്മാവേ! വരിക – ദോഷിയാം എൻ നെഞ്ചിൽ വസിക്ക!
Verse 2
നിൻ ഹിതം എത്ര അറിഞ്ഞാലും പാപമെ നിത്യം ചെയ്തീടുന്നു ഞാൻ - എന്മേൽ നീ കടാക്ഷിക്കേണം - അല്ലെങ്കിൽ പാപി ഞാൻ നിത്യ ചാവിന്നിരയാം വിശു...
Verse 3
പാപിയെന്റെ മൂലം പാടുപെട്ടെൻ യേശു പാരിൽ മരിച്ചതിനെ – പല പ്രാവശ്യം പാപീമ-റന്നു മാ പാപ പക്ഷമായ്‌ ചെയ്തുപോയേൻ വിശു
Verse 4
ജീവനുണ്ടെന്നൊരു-നാമമേ ഉള്ളെന്നിൽ ജീവനില്ലെ പരനെ! -ഭവാൻ കൈ വിട്ടാൽ പാപി ഞാൻ -ചാവാനിടയാമേ കോപിച്ചു പോകരുതേ വിശു
Verse 5
നിന്നോടപേക്ഷിച്ചു-വന്ദനം ചെയ്‌വാനും നിൻ സത്യം കേൾപ്പതിന്നും - മന്ദം എന്നിൽ പലപ്പോഴും-വന്നവെക്കുക്ഷമ തന്നു നീ വന്നീടുക വിശു
Verse 6
ഈ ലോകമായയിൽ-കാലം കഴിച്ചു ഞാൻ മേൽ ലോകത്തെ മറന്നേൻ - ഇനി ആ ലോകകാര്യങ്ങൾ ചിന്തിപ്പതിന്നു നീ ആഗ്രഹം തന്നീടുക വിശു
Verse 7
കല്ലുപോലുള്ള എൻ-വല്ലാത്ത നെഞ്ചിനെ നല്ലവണ്ണം ഇളക്കി - ഉള്ള വല്ലാത്ത ചിന്തകൾ - നീക്കി എന്നുള്ളിൽ നീ പള്ളികൊണ്ടീടണമേ വിശു

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?