LyricFront

Vishudhar koottam rakshakanu chuttum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വിശുദ്ധർകൂട്ടം രക്ഷകന്നു ചുറ്റും നിന്നു തങ്ങൾ സ്നേഹരത്നം ചൂടിക്കും നേരം ആ മഹാസന്തോഷസമൂഹേ എന്നെയും കാണുമോ?(3) ചൊല്ലെൻ പ്രിയനേ!
Verse 2
ദൈവം തൻവിശുദ്ധർ കണ്ണുനീരെല്ലാം തുടയ്ക്കും അന്നാളിൽ എനിക്കിഷ്ടരാം ചേർക്കപ്പെട്ട വിശുദ്ധരോടുകൂടെ എന്നെയും കാണുമോ?(3) ചൊല്ലെൻ പ്രിയനേ!
Verse 3
വീണകളെ ധരിച്ചുടൻ തൻമുമ്പിൽ സന്തോഷപരിപൂർണ്ണരായ് ഉച്ചത്തിൽ തന്നെ എന്നും സ്തുതിക്കുന്നവരോടെ എന്നെയും കാണുമോ?(3) ചൊല്ലെൻ പ്രിയനേ!
Verse 4
കുഞ്ഞാടിൻ രക്തത്തിൽ കഴുകപ്പെട്ടു വെള്ളനിലയങ്കികളെ ധരിച്ചു മഹാശോഭിതമായുള്ള സമൂഹേ എന്നെയും കാണുമോ?(3) ചൊല്ലെൻ പ്രിയനേ!
Verse 5
കൈയിൽ കുരുത്തോലകളെ പിടിച്ചും മഹാരക്ഷ നമ്മുടെ ദൈവത്തിന്നും കൂഞ്ഞാട്ടിന്നും എന്നാർക്കും കൂട്ടരോടേ എന്നെയും കാണുമോ?(3) ചൊല്ലെൻ പ്രിയനേ!
Verse 6
സ്തുതി മഹത്വം ജ്ഞാനം ശക്തി സ്തോത്രം നമ്മുടെ ദേവനെന്നല്ലാ ദൂതരും തൻമുമ്പിൽ കവിണ്ണു വീണാർക്കും കാലേ എന്നെയും കാണുമോ?(3) ചൊല്ലെൻ പ്രിയനേ!
Verse 7
മരണത്തോളം നീ വിശ്വസ്തനായാൽ തൻ ചൊല്ലോർത്തു പ്രയാസം നീ സഹിച്ചാൽ കൂടെയിരുത്തും താൻ നിന്നെ അപ്പഴേ തൻ വാക്കിന്നും ഭംഗം(3) ഉണ്ടോപ്രിയനേ?
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?