LyricFront

Vishudhiye thikachu naam orungi nilkka

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വിശുദ്ധിയെ തികച്ചു നാം ഒരുങ്ങിനിൽക്ക-പ്രിയൻ വരുവതിൽ താമസമേറെയില്ല-തന്റെ വാഗ്ദത്തങ്ങൾ പലതും നിറവേറുന്നേ ഒരുങ്ങീടാം
Verse 2
യുദ്ധങ്ങൾ, ക്ഷാമങ്ങൾ, ഭൂകമ്പം പല- വ്യാധികളാൽ ജനം നശിച്ചിടുന്നു രാജ്യം രാജ്യങ്ങളോടെതിർത്തു തുടങ്ങിയല്ലോ ഒരുങ്ങീടാം
Verse 3
കൊട്ടാരങ്ങൾ തുടങ്ങി കൊട്ടിൽ വരെ ജനം കണ്ണുനീർ താഴ്വരയിലല്ലയോ-ഒരു സ്വസ്ഥതയുമില്ല മനുഷ്യർക്കിഹെ ഒരുങ്ങീടാം
Verse 4
ആകാശത്തിൻ ശക്തി ഇളകുന്നതാൽ ഭൂവിൽ എന്തു ഭവിക്കുമെന്നോർത്തുകൊണ്ട് ജനം പേടിച്ചു നിർജ്ജീവരായിടുന്നേ ഒരുങ്ങീടാം
Verse 5
ബുദ്ധിമാന്മാർ പലർ വീണിടുന്നേ ദൈവ ശക്തി ത്യജിച്ചവരോടിടുന്നേ ലോക മോഹങ്ങൾക്കധീനരായ് തീരുന്നതാൽ ഒരുങ്ങീടാം
Verse 6
മേഘാരൂഢനായി വന്നിടുമെ പതി- നായിരം പേർകളിൽ സുന്ദരൻ താൻ തന്റെ കോമളരൂപം കണ്ടാനന്ദിപ്പാൻ ഒരുങ്ങീടാം
Verse 7
മാലിന്യപ്പെട്ടിടാതോടിടുക മണവാളൻ വരവേറ്റം അടുത്തുപോയി മണിയറയിൽ പോയി നാം ആശ്വസിപ്പാൻ ഒരുങ്ങീടാം
Verse 8
സൂര്യചന്ദ്രാദിയിൽ ലക്ഷ്യങ്ങളും കടൽ ഓളങ്ങളാൽ പൊങ്ങിടുന്നതിനാൽ-അയ്യോ ജാതികൾ പരിഭ്രമിച്ചോടിടുന്നേ ഒരുങ്ങീടാം
Verse 9
വിശ്വാസത്യാഗം മുൻ നടന്നീടുമേ പലർ വിശ്വാസം വിട്ടുഴന്നോടീടുമേ കർത്തൻ വരവിൽ മുൻനടന്നിടും അടയാളങ്ങൾ ഒരുങ്ങീടാം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?