LyricFront

Vishudhiyil daivathe aaradhippin

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വിശുദ്ധിയിൽ ദൈവത്തെ ആരാധിപ്പിൻ വിളിക്കപ്പെട്ടവരെ വിശുദ്ധനല്ലോ ദൈവം വെളിച്ചമല്ലോ തന്റെ വിശ്വസ്തതക്കൊരുനാളും മാറ്റമില്ല
Verse 2
അത്ഭുത സ്നേഹത്താൽ നമ്മെ വീണ്ടെടുത്തു സ്വർഗ്ഗസൗഭാഗ്യവും തന്നതിനാൽ നന്ദിയാൽ നിറയാം നിരന്തരമായ് സ്തോത്രം ചെയ്യാം നിരവധിയായ് സ്തുതിക്കാം സ്തുതിക്കാം ആത്മസമ്പൂർണ്ണരായ് സ്തുതിക്കാം
Verse 3
കഷ്ടതയുണ്ട് ക്ലേശമതെങ്കിലും നിത്യസന്തോഷം നമുക്കല്ലയോ സൗഖ്യവും ശാന്തിയും അനുഗ്രഹവും ആർദ്രവാനാം പ്രീയൻ തരുന്നതിനാൽ സ്തുതിക്കാം സ്തുതിക്കാം ആത്മസമ്പൂർണ്ണരായ് സ്തുതിക്കാം
Verse 4
ജീവനും ബലവും ജീവിതവും യേശു ക്രിസ്തുവിൽ മാത്രം അവനോടു നാം ഏകശരീരമായ് ആത്മാവിനാൽ ഏകീഭവിച്ചവരായ് ദിനവും സ്തുതിക്കാം സ്തുതിക്കാം ആത്മസമ്പൂർണ്ണരായ് സ്തുതിക്കാം
Verse 5
പിമ്പിലുള്ളതിനെ മറന്ന് മുന്നിലെ ലാക്കിലേക്കാഞ്ഞു മുന്നേറുക നാം താഴ്ച്ചയിൽ നമ്മെ ഓർത്ത പരൻ വീഴ്ച്ച വരാതെ കാത്തതിനാൽ സ്തുതിക്കാം സ്തുതിക്കാം ആത്മസമ്പൂർണ്ണരായ് സ്തുതിക്കാം
Verse 6
എത്രയും വേഗം സഭയെ ചേർക്കുവാൻ കർത്താവു തേജസ്സിൽ വരുന്നതിനാൽ ആത്മവിനാൽ സ്വയം ഒരുങ്ങുക നാം ആ നല്ല സുദിനം ആഗതമായ് സ്തുതിക്കാം സ്തുതിക്കാം ആത്മസമ്പൂർണ്ണരായ് സ്തുതിക്കാം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?