LyricFront

Vishudhiyil ennum daivathe

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വിശുദ്ധിയിൽ എന്നും ദൈവത്തെ ആരാധിക്കാം വിളിക്കപ്പെട്ട ദൈവജനമെ വിശുദ്ധയിൽ ഉന്നതനാംദൈവം-തൻ വിശ്വസ്തതയ്ക്കു ഒരുനാളും മാററമില്ല(2)
Verse 2
യേശു വരുവാൻ കാലമായി കാഹളധ്വനി കാതിൽ കേള്‍ക്കാറായി മേഘത്തേരില്‍ദൂതരുമായി കാന്തൻ വരുവാൻ കാലമായി(2)
Verse 3
യുദ്ധങ്ങളും ക്ഷാമങ്ങളും ഭുകമ്പങ്ങൾ അവിടവിടായി ലോകജാതികൾ വിഭ്രമിക്കുന്നി മന്നിൽ (2) ലോകത്തെങ്ങും സമാധാനമില്ലാതായി ലോകൈകനാഥൻ വരവാസന്നമായി (2)
Verse 4
അനീതിയും അശുദ്ധിയും ചെയ്യുന്നോര്‍ചെയ്തിടട്ടെ ആദിമ സ്നേഹത്തിലേക്കു നാം മടങ്ങിവരാം (2) ആത്മനാഥനേ വിശുദ്ധിയോടാരാധിക്കാം ആ ദിവ്യസ്നേഹത്തെ വര്‍ണ്ണിച്ചിടാം(2)
Verse 5
രോഗങ്ങളുംദുഃഖങ്ങളും ക്ലേശങ്ങളും മാറിടാറായി നിത്യ തുറമുഖത്തെത്തുവാൻ സമയമായി (2) നീതിസൂര്യൻ തൻ മുഖശോഭ കണ്ടെന്നും-നാം നിത്യയുഗം വാഴാൻ കാലമായി(2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?