LyricFront

Vishvasa jeevitha padakil njan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വിശ്വാസ ജീവിത പടകിൽ ഞാൻ സീയോൻ നഗരിയിൽ പോകുന്നു ഞാൻ വിശ്വാസനായകനേശുവെ നോക്കി വിശ്രമ ദേശത്തു പോകുന്നു ഞാൻ
Verse 2
അലകൾ പടകിൽ അടിച്ചെന്നാൽ അല്ലലൊരൽപ്പവുമില്ലെനിക്ക് ആഴിയുമൂഴിയും നിർമ്മിച്ച നാഥൻ അഭയമായെന്നരികിലുണ്ട്
Verse 3
മരണനിഴലിൻ താഴ്വരയിൽ ശരണമായെനിക്കേശുവുണ്ട് കരളലിഞ്ഞു എൻകൈകൾ പിടിച്ചു കരുതി നടത്തുമെന്നന്ത്യം വരെ
Verse 4
നാനാ പരീക്ഷകൾ വേദനകൾ നന്നായെനിക്കിന്നുണ്ടായിടിലും നാഥനെയുള്ളത്തിൽ ധ്യാനിച്ചു എന്റെ ക്ഷീണം മറന്നങ്ങു പോകുന്നു ഞാൻ
Verse 5
വിണ്ണിലെൻ വീട്ടിൽ ഞാൻ ചെന്നു ചേരും കണ്ണുനീരൊക്കെയുമന്നു തീരും എണ്ണിയാൽ തീരാത്ത തൻ കൃപകൾ വർണ്ണിച്ചു പാദത്തിൽ വീണിടും ഞാൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?