LyricFront

Vishvasa jeevitha yaathrayathil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വിശ്വാസ ജീവിത യാത്രയതിൽ കഷ്ടം പ്രയാസങ്ങൾ ഏറിടുമ്പോൾ വിശ്വാസ നായകനേശു മഹേശനേ തൃക്കരം നീട്ടി നീ താങ്ങി നടത്തുക
Verse 2
എൻപേർക്കായ് ക്രൂശതിൽ തൂങ്ങിയല്ലോ കാൽ കരം ആണിക്കയ് ഏകിയല്ലോ എന്തു ഞാൻ തന്നീടുമോ നാഥാ നിനക്കായ് ഏറ്റു കൊൾക എന്നെ മുറ്റും സമ്പൂർണ്ണമായ്
Verse 3
രോഗത്താൽ ദേഹം ക്ഷയിച്ചെന്നാലും ആശ്വാസം നൽകുന്നോൻ കൂടെയുണ്ട് ആണിപ്പഴുതുള്ള പൊൻ കരം നീട്ടി താൻ താങ്ങി നടത്തിടും അന്ത്യം വരെയെന്നെ
Verse 4
പാഴ്മരുഭൂമിയിൽ പാതയൊരുക്കുവാൻ പാലകൻ നീയെന്നും കൂടെയുണ്ട് പാരിതിലെന്റെ വാസം കഴിയുമ്പോൾ വിശ്രമം പ്രാപിക്കും നിൻ മാർവ്വിൽ നിത്യമായ്
Verse 5
വിട്ടുപിരിഞ്ഞവർ കർത്തനോടൊത്ത് ആർത്തു സന്തോഷിക്കും ആ സമൂഹെ നാമും ആ കൂട്ടത്തിൽ ചേർന്നിടുവാനായ് അന്യമെന്നെണ്ണാം ഈ ലോകസുഖങ്ങളെ
Verse 6
ദൂതന്മാർ കാഹളം ഊതിടുമ്പോൾ ആകാശ മേഘത്തിൽ താൻ വരുമ്പോൾ ദൂരെ ആ ശോഭിത തീരത്തഞ്ഞു നാം വാടാ കിരീടങ്ങൾ ചൂടിടും നിശ്ചയം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?