LyricFront

Vishvasam ennullil varddhippikka

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വിശ്വാസം എന്നുള്ളിൽ വർദ്ധിപ്പിക്ക യേശു നാഥാ യേശു നാഥാ കാണാത്ത കാര്യങ്ങൾ കണ്ടീടുവാൻ വിശ്വാസം നൽക യേശു നാഥാ
Verse 2
കാണുന്നതെല്ലാം നശ്വരമേ നിത്യമാം വാസം എൻ ആശയെ സ്വർഗ്ഗ സിയോൻ നോക്കി ഓട്ടം തികക്കുവാൻ ശക്തി പകർന്നീടു യേശു നാഥാ (2)
Verse 3
ലോകത്തിൻ സ്നേഹം ദൈവത്തോട് ശത്രുത്വം ആയി തീർന്നിടുമ്പോൾ ക്രൂശിലെ സ്നേഹത്തിൽ ആശ്രയിച്ചെന്നെന്നും യാത്ര ചെയ്തീടുവാൻ കൃപ അരുൾക (2)
Verse 4
സ്വസ്‌ഥതയിൽ പ്രവേശിക്കുവാൻ വാഗ്ദത്തമിന്നും ശേഷിക്കുന്നെ നഷ്ടമായി പോകാതെ നിത്യത പ്രാപിപ്പാൻ വിശ്വാസ ജീവിതം കാത്തുകൊൾക (2)
Verse 5
സ്വർഗ്ഗ സന്നിധെ എത്തിടുമ്പോൾ ലജ്ജിതനായി ഞാൻ തീർന്നിടാതെ വചനത്തിൽ വേരൂന്നി പോർക്കള ജീവിതം പൂർത്തിയാക്കിടുവാൻ കൃപയരുൾക കൃപയരുൾക (2)
Verse 6
ആശ്രയം യേശുവിൽ എന്നതിനാൽ.... എന്ന രീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?