LyricFront

Vishvasam thannarulka devesha

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വിശ്വാസം തന്നരുൾക ദേവേശാ നിൻ ആശ്രിതനാമെനിക്കു
Verse 2
വിശ്വാസമില്ലാതെ നിർജ്ജീവനാമെന്നിൽ നിശ്വസിക്കേണമീ മുഖ്യവരം ദേവാ-വി
Verse 3
ആശ്രയമില്ലാതെ ഞാൻ-ഉഴലുന്ന കൃച്ഛ്റ കാലങ്ങളിലും നിശ്ചയം നിൻ മാർവ്വുപറ്റി സുഖം പൂണ്ടു വിശ്രമിച്ചങ്ങു വസിപ്പാനെനിക്കു നീ വിശ്വാ...
Verse 4
താതനെ നിൻ വചനം - അതിൻവണ്ണം ചേതസി കൈക്കൊണ്ടു ഞാൻ ഏതു കാലത്തിലും ആതുരനാകാതെ നാഥാ നിൻ വാഗ്ദത്തമോർത്തു സുഖിപ്പാനായ് വിശ്വാ...
Verse 5
വീടുപോയാലെനിക്കു-ഖേദമെന്തു മോടിയോടെ സ്വർഗ്ഗത്തിൽ ഒന്നല്ലനേക വാസസ്ഥലങ്ങളുള്ള മന്ദിരമുണ്ടതു കണ്ടു സുഖിപ്പാനായ് വിശ്വാ...
Verse 6
നിക്ഷേപമുണ്ടെനിക്കു സുരലോകെ അക്ഷയനാമേശുവിൽ ഇക്ഷിതിയിൽ ധനം നാശമല്ലോ യേശു രക്ഷകൻ സത്യധനമെന്നു കാണുവാൻ വിശ്വാ...
Verse 7
ദുഷ്ടനാം സാത്താനെന്നെ-വലയ്ക്കുവാൻ പെട്ടെന്നങ്ങണഞ്ഞീടുമ്പോൾ ജ്യേഷ്ഠസഹോദരനേശുവീ ദുഷ്ടനെ ആട്ടി ഓടിപ്പതുകണ്ടു പ്രമോദിപ്പാൻ വിശ്വാ...
Verse 8
ക്ഷീണതയോടു ഞാനും-കിടക്കയിൽ വീണിടുമ്പോൾ രോഗിയായ് ആണിയിൻ പാടുള്ള പാണി നീട്ടീട്ടെന്റെ മേനി തടവുന്നതോർത്തു സുഖിപ്പാനായ് വിശ്വാ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?