LyricFront

Vishvasamode ningal aasvadihu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വിശ്വാസമോടെ നിങ്ങൾ-ആസ്വദിച്ചു കൊൾവിനെ- ന്നേശൂപരനരുളി-ആശു മുറിച്ചപ്പം താൻ നൽകി ശിഷ്യർക്കായി-മൊഴി ഏകി ചെയ്വീൻ നിങ്ങളിതെ-ന്നോർമ്മയ്ക്കായി
Verse 2
മന്നൻ യേശുമഹേശൻ-മാനുഷർക്കായി ചോര ചിന്നി മരിച്ചതിനെ-ചിന്ത ചെയ്ക തൻ സഭ കൂടി മോദമോടീ സ്തുതി പാടി, നന്ദി- യോടീ സല്‍കർമ്മം കൊണ്ടാടി
Verse 3
സ്വർഗ്ഗപുരത്തിനേക-മാർഗ്ഗമല്ലോ ക്രിസ്തു സ്വർഗ്ഗ അപ്പം ഭുജിച്ചു-സ്വർഗ്ഗവീഞ്ഞു കുടിച്ചു ജീവൻ നിത്യജീവൻ -അതു യാവൻ ഇച്ഛിക്കുന്നു സമ്പാദിക്കുമവൻ
Verse 4
ജീവബലി കൊടുത്ത-ജീവനായകനേശു ജീവൻ വെടിഞ്ഞതു നിൻ-ജീവനെന്നോർത്തു സ്വർഗ്ഗ ഭോജ്യം ക്രിസ്തുരാജ്യം-അതു ത്യാജ്യം എന്നെണ്ണായ്കിൽ നിന്റേതാം ആ രാജ്യം
Verse 5
നുറുക്കി ക്രൂശുമരത്തിൽ-മുറിച്ചു ക്രിസ്തശരീരം അറിഞ്ഞു നീ ഭുജിച്ചീടിൽ-നിറയുമേ നിന്നിൽ ജീവൻ സത്യം ജീവൻ നിത്യം- അല്ലായ്കിൽ മൃത്യു വന്നു വെട്ടുമേ നിൻ നാശം കൃത്യം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?