LyricFront

Vishvasathaal ellaam ellaam saaddhyam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വിശ്വാസത്താൽ എല്ലാം എല്ലാം സാദ്ധ്യം വിശ്വസിച്ചാൽ ദൈവമഹത്വം കാണും (2) വിശ്വാസമോ ആശയിൻ ഉറപ്പും കാണാകാര്യത്തിൽ നിശ്ചയവുമേ (2)
Verse 2
അബ്രഹാം യഹോവയിൽ വിശ്വസിച്ചു ദൈവം അത് നീതിയായ് കണക്കിട്ടല്ലോ (2) ആശയ്ക്ക് വിരോധമായ് ആശയോടെ വിശ്വസിച്ചു അനുഗ്രഹം പ്രാപിച്ചു (2) വിശ്വാസ...
Verse 3
ആരേ ഞാൻ വിശ്വസിപ്പതെന്നറിയുന്നു അവൻ എൻ ഉപനിധി സർവ്വ ശക്തനേ (2) ഒരുനാളും കൈവിടാതെ ഉപേക്ഷിക്കാതെ അന്ത്യത്തോളം എന്നെ വഴി നടത്തും (2) വിശ്വാസ...
Verse 4
ദൈവം തന്ന വാഗ്ദത്തങ്ങൾ എല്ലാം എല്ലാം നിശ്ചയമായ് നിറവേറിടും അതിവേഗത്തിൽ (2) വിശ്വസിക്ക നീ ധൈര്യം പ്രാപിക്ക സമയം ആസന്നമായി നിറവേറുവാൻ (2) വിശ്വാസ...
Verse 5
നിനക്കെതിരായ് നിൽക്കും പ്രതികൂലങ്ങൾ അനുകൂലമായി മാറും അത് നിശ്ചയമായ് (2) ചെങ്കടൽ പിളരും യോർദ്ദാൻ പിൻവാങ്ങും ജയവീരൻ ദൈവം നിന്റെ മുമ്പിലുണ്ടല്ലോ (2) വിശ്വാസ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?