Verse 1വിശ്വാസത്താൽ ദൈവവിശ്വാസത്താൽ
ഞങ്ങളിന്നും ജീവിക്കും കടും
ശോധനയോ പാരിൽ വേദനയോ
എന്റെ വിശ്വാസം തകർക്കുകില്ല (2)
Verse 2വരവടുത്തേശുവിൻ വരവടുത്തേശുവിൻ
ഒരുക്കമോടുണർന്നിരിക്ക(2)
തിടുക്കത്തിൽ വാനത്തിൽ ഇറങ്ങിവന്നിടുമേശു
വിശുദ്ധരെ ചേർത്തിടുമേ(2)വിശ്വാസ...
Verse 3ആത്മാവിൽ നിറഞ്ഞുനാം ആർപ്പോടെ
ഘോഷിക്കാം ആരാധ്യനേശുവിനെ(2)
അത്ഭുതമന്ത്രിയാം, വീരനാം ദൈവമാം
നിത്യപിതാവായോനെ(2)വിശ്വാസ...
Verse 4പക പുറത്തെറിഞ്ഞിടാം, പിണങ്ങാതെ ഇണങ്ങിടാം
പരിശുദ്ധിയോടു ജീവിക്കാം (2)
അതിർവരമ്പെല്ലാം മായട്ടെ പുറംലോകം അറിയട്ടെ
യേശുവിൻ സാക്ഷികളെ(2)വിശ്വാസ...