LyricFront

Vishvasikale vishvasikale uyarthiduvin

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വിശ്വാസികളേ വിശ്വാസികളേ ഉയർത്തിടുവിൻ ജയത്തിൻ കൊടികൾ എക്കാളം എക്കാളം ധ്വനിപ്പാൻ കാലമായി മൽപ്രിയൻ വരുന്നു – മൽപ്രിയൻ വരുന്നു
Verse 2
നിരന്നിടുവിൻ നിരന്നിടുവിൻ പോർ വീരരായി നാം സുധീരരായി നാം ധരിപ്പിൻ ധരിപ്പിൻ സർവ്വായുധവർഗ്ഗം ആത്മാവിൽ ധരിപ്പിൻ – ആത്മാവിൽ ധരിപ്പിൻ
Verse 3
സത്യം കെട്ടുവിൻ സത്യം കെട്ടുവിൻ അരെക്കു കെട്ടുവിൻ കവചം ധരിപ്പിൻ രക്ഷയാം രക്ഷയാം ശിരസ്ത്രം ധരിപ്പിൻ ആത്മാവിൽ ധരിപ്പിൻ – ആത്മാവിൽ ധരിപ്പിൻ
Verse 4
സമാധാനമാം സമാധാനമാം സുവിശേഷം ധരിപ്പിൻ കാലിനു ധരിപ്പിൻ എല്ലാറ്റിനും മീതെ തീ അമ്പെ കെടുപ്പിൻ തീ അമ്പെ കെടുപ്പിൻ – തീ അമ്പെ കെടുപ്പിൻ
Verse 5
പോരാട്ടമുള്ളത് പോരാട്ടമുള്ളത് ഈ ലോകരോടല്ല ജഡീകരോടല്ല സ്വർലോക സ്വർലോക ദുഷ്ടാത്മസേനയിൽ ദുഷ്ടാത്മസേനയിൽ– ദുഷ്ടാത്മസേനയിൽ
Verse 6
ക്ഷീണം തീർന്നുപോം ക്ഷീണം തീർന്നുപോം ക്ഷീണങ്ങൾ തീർന്നുപോം മൽപ്രിയൻ വരുമ്പോൾ ആനന്ദം ആനന്ദം നിത്യാനന്ദം ഉണ്ട് ജയം നമുക്കുണ്ട് - ജയം നമുക്കുണ്ട്
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?