LyricFront

Yah enna shakthanaam daivamallo

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യാഹ് എന്ന ശക്തനാം ദൈവമല്ലോ എന്നും യിസ്രയേലിൻ രക്ഷകൻ അവൻ എന്നെ സ്നേഹിച്ചു ക്രൂശതിൻ മരിപ്പാൻ സ്വർഗ്ഗം വിട്ടിറിങ്ങിയല്ലോ
Verse 2
എൻ യേശുവെ നിന്റെ നാമമേ എൻ ആത്മാവിൻ ആധാരമേ അതെൻ നാവിനെത്ര മാധുര്യമേ
Verse 3
ഞാൻ നിന്നെ സൗഖ്യമാക്കുന്നോനെന്നു സ്വന്തജനത്തിന്നരുളിയവൻ അടിപ്പിണരുകളാൽ സൗഖ്യം നൽകിടുന്നോൻ എനിക്കും നൽ വൈദ്യനത്രേ എൻ...
Verse 4
കൂരിരുൾ താഴ്വരെ നടന്നീടിലും ദോഷം ഏതുമേ ഭവിക്കയില്ല സമൃദ്ധിയായ് ജീവനെ നൽകിടുന്നോനെന്റെ നല്ലിടയൻ എന്നുമേ എൻ...
Verse 5
നമ്മുടെ ദൈവം സമാധാനമേ അവൻ ശാശ്വത സമാധാനമേ ലോകം നൽകാത്ത സമാധാനം ഏകുമേ അവൻ എന്റെ സമാധാനമേ എൻ...
Verse 6
സകലവും നന്മയ്ക്കായ് ചെയ്യുന്നവൻ എല്ലാം എനിക്കായ് കരുതീട്ടുണ്ടേ സമ്പന്നനാം അവൻ സന്നിധി മതിയേ എനിക്കവൻ ജയക്കൊടിയേ എൻ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?