LyricFront

Yahaam daivam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യാഹാം ദൈവം സ്തുതിക്കു യോഗ്യൻ മുട്ടുണ്ടാകയില്ലൊരിക്കലും സ്വസ്തജലം നൽകി പുൽപുറങ്ങളേകി ജയത്തോടെ നടത്തുന്നെന്നെ
Verse 2
വന്നു പുകഴ്ത്തീടിൻ-വിശുദ്ധരേ വന്നു കാണ്മീനിപ്പോൾ തൻ മുഖസൗന്ദര്യം വിശുദ്ധ സംഘമെല്ലാം അണിനിരന്നുകൊണ്ട് യാഹ നാമം ഉയർത്തീടാം
Verse 3
യാഹാം ദൈവം ശ്രേഷ്ടയിടയൻ ഇമ്മാനുവേലെൻ കൂടുള്ളവൻ നന്മ പ്രവഹിക്കും ദയ പിൻതുടരും ആലയത്തിൽ വസിക്കും നിത്യം വന്നു...
Verse 4
യാഹാം ദൈവം സീയോനിൻ ദൈവം പ്രാണനെ തണുപ്പിക്കുന്നവൻ തൻ തിരുനാമത്താൽ നീതി പാതകളിൽ ജയത്തോടെ നടത്തുന്നെന്നെ വന്നു...
Verse 5
യാഹാം ദൈവം നല്ല ഇടയൻ തൻ സ്നേഹവടി എന്നെ നയിക്കും മേശയൊരുക്കിടും എണ്ണ പകർന്നിടും ക്രിസ്തു തന്നെ ചെങ്കോലെനിക്ക് വന്നു...
Verse 6
യാഹാം ദൈവം ദീപ്തിയിൻ ദൈവം ഇരുൾ ലോകപാതെ ദർശിക്കും ആപത്തനർഥങ്ങൾ കൂരിരുൾ താഴ്വര നീക്കുപോക്കു നല്കി നടത്തും വന്നു...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?