LyricFront

Yahe neeyen daivam vazhthum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യാഹേ നീയെൻ ദൈവം വാഴ്ത്തും ഞാൻ നിന്നെ സ്തുത്യർഹമേ തവ നാമം
Verse 2
ആഴിയെന്നോർത്തില്ല ആഴമാരാഞ്ഞില്ല അലകൾക്കും ഞാൻ തെല്ലും ഭയപ്പെട്ടില്ല ഇറങ്ങി ഞാൻ പ്രിയനേ സമുദ്രത്തിൻ നടുവിൽ നിൻ വിളികേട്ടു പിൻ വരുവാൻ യാഹേ...
Verse 3
അലറുന്നീയാഴിയിൽ അലയതിഘോരം തോന്നുന്നു ഭീതിയെൻ ഹ്യദിപാരം പാദങ്ങൾ ആഴത്തിൽ താഴുന്നു പ്രിയനേ ഏന്തുക ത്യക്കരമതിനാൽ യാഹേ...
Verse 4
എന്നിലും ഭക്തർ എന്നിലും ശക്തർ വീണു തകർന്നീപ്പോർക്കളത്തിൽ കാണുന്നു ഞാൻ അസ്ഥികൂടങ്ങൾ ഭീകരം വീരപുമാൻകളിൽ വീണവരിൽ യാഹേ...
Verse 5
ഈയിഹ ശക്തികളഖിലവും ഭക്തനു വിപരീതം നീ അറിയുന്നേ താങ്ങുക കരത്തിൽ കാക്കുക ബലത്തിൽ സ്വർഗ്ഗസീയോൻ പുരി വരെയും യാഹേ...
Verse 6
പോർക്കളമുമ്പിൽ പിന്മാറുകയോ പടി- വാതിലിലിനി ഞാൻ തളരുകയോ ഒന്നു ഞാൻ ചെയ്യുന്നു മുമ്പിലേക്കോടുന്നു വിരുതൊന്നു താനെൻ ലക്ഷ്യം യാഹേ...
Verse 7
അർപ്പണം ചെയ്യുന്നാത്മ-നിയോഗത്താൽ അൽപമെനിക്കിങ്ങുള്ളതെല്ലാം ഉന്നതനേ തവസേവയിൻ ജീവിതം ഒന്നുമതിയെനിക്കുലകിൽ യാഹേ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?