യാഹേ നിന്റെ നാമം വാഴ്ത്തിടുന്നു
യാഹേ നിന്റെ നാമം പുകഴ്ത്തിടുന്നു
സംഗീതത്തോടും സ്തോത്രത്തോടും
നിന്റെ നാമം വാഴ്ത്തിടുന്നു
നിന്റെ നാമം വാഴ്ത്തിടുന്നു (2)
Verse 2
നിന്റെ മഹത്വം ആകാശം വർണ്ണിച്ചിടുമ്പോൾ
നിന്റെ കൃപകൾ ഭൂലോകം വാഴ്ത്തിടുമ്പോൾ
രക്ഷകനാം നിൻ സന്നിധിയിൽ ഞങ്ങൾ വണങ്ങിടുന്നു
പാലകനാം നിൻ സവിധേ ഞങ്ങൾ നമിച്ചിടുന്നു
Verse 3
രോഗങ്ങൾ സഹിച്ചു ഞാൻ വലഞ്ഞിടുമ്പോൾ
ദുരിതങ്ങൾ എന്റെ ദേഹി തകർത്തിടുമ്പോൾ
രക്ഷകനായ് നീ കരം പിടിച്ചെന്നെ ഉയർത്തിടുന്നു
അഭയമേകി നീ അരികിൽ എന്നെ അണച്ചിടുന്നു