LyricFront

Yahenna daivam en koodeyunde

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യാഹെന്ന ദൈവം എൻ കൂടെയുണ്ട് യാതൊന്നിനാലും ഞാൻ ഭയപ്പെടില്ല യോർദ്ദാനിൻ തീരം കവിഞ്ഞെന്നാലും യോദ്ധാവായ് താനെന്റെ കൂടെയുണ്ട്
Verse 2
chorus തോൽക്കില്ല ജയം എനിക്ക് ദൈവത്തിൻ പൈതൽ ഞാൻ ഹാലേലൂയ്യാ സ്തുതി മുഴക്കും വല്ലഭനെൻ മഹത്വമായ്
Verse 3
വേദനയേറുമീ മരുയാത്രയിൽ ശോധനയിൻ ഘനമേറിടുമ്പോൾ ആധിയകറ്റി തന്നാത്മാവിനാൽ ആലംബമേകിടും ആത്മനാഥൻ
Verse 4
കാറ്റുകളേറുമീ സാഗരത്തിൽ മാറ്റമില്ലാത്തൊരു നൽതുണയായ് ആഴിമേലധികാര വചസു നൽകി ആഴിയിന്നലകളെ അടക്കുമവൻ
Verse 5
അത്യുന്നതമാകും വലങ്കരത്താൽ അത്ഭുതക്രിയകൾ വെളിപ്പെടുത്തും വീര്യം പ്രവർത്തിക്കും തൻകരത്താൽ വീഴാതെ ജയോത്സവമായ് നടത്തും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?