LyricFront

Yahova cheytha nanmakal orthaal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യഹോവ ചെയ്ത നന്മകളോർത്താൽ എന്തു ഞാൻ പകരം നൽകീടും എന്മേൽ പകർന്നതാം കൃപകളെയോർത്താൽ എന്തു ഞാൻ പകരം നൽകീടും രക്ഷയിൻ പാന പാത്രം അതേന്തി തിരുനാമത്തെ എന്നും വാഴ്ത്തും
Verse 2
എത്രനല്ലിടയൻ-തോളിൽ വഹിക്കും എൻ ഭാരമെല്ലാം ചുമക്കും കുന്നുകളതിലും-താഴ്വരയതിലും എൻകൂടെയെത്തി തലോടും തൻ തോളിലെന്നെ വഹിക്കും
Verse 3
ഭാരങ്ങളാൽ മനം തളർന്നിടുമ്പോൾ രോഗങ്ങളാലേറ്റം വലഞ്ഞിടുമ്പോൾ യഹോവ റഫാ-യഹോവ ശമ്മ കൂടെയെത്തും സൗഖ്യമാക്കും(2) എത്ര...
Verse 4
ആശയറ്റോർക്കായി ആശ്വാസമായും വിശ്വസിച്ചോർക്കായിവിശ്വസ്തനായും യഹോവ യിരെ യഹോവ നിസ്സി കരുതുന്നവൻ ജയക്കൊടിയും(2) എത്ര...
Verse 5
സമർപ്പിക്കുന്നു നാഥാ തിരു സന്നിധിയിൽ ഉരുകുമെൻ ഹൃദയത്തെ താങ്ങേണമേ വരുന്നിതാ ഞാൻ തരുന്നു എന്നെ ക്ഷമിക്കേണമേ നാഥാ കുറവുകളെ കഴുകേണമേ എന്നെ പുതുക്കേണമേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?