LyricFront

Yahova en nallidayan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യഹോവ എൻ നല്ലിടയൻ എനിക്കൊരു മുട്ടും ഇല്ല പച്ചയായ പുൽപ്പുറത്തിൽ കിടത്തുന്നെന്നെ!
Verse 2
സ്വസ്ഥമായ വെള്ളത്തിന്നരികത്തെന്നെ നടത്തുന്നു എന്റെ പ്രാണനെ നാഥൻ താൻ തണുപ്പിക്കുന്നു!
Verse 3
തിരുനാമം നിമിത്തമായ് നീതിപാതെ നടത്തുന്നു കൂരിരുളിൻ താഴ്‌വരയിൽ ഭയപ്പെടില്ല!
Verse 4
ദൈവമെന്റെ കൂടെയുണ്ട് എന്നുമെന്നെ നടത്തിടാൻ തൻ വടിയും കോലും എന്നെ ആശ്വസിപ്പിക്കും!
Verse 5
എന്റെ ശത്രുക്കൾ കാൺകെ താൻ വിരുന്നെനിക്കൊരുക്കുന്നു എൻ തലയെ എണ്ണകൊണ്ട് അഭിഷേകിക്കും!
Verse 6
എന്റെ പാനപാത്രമെന്നും നിറഞ്ഞു കവിഞ്ഞീടുന്നു നന്മയും കരുണയും എന്നെ പിന്തുടർന്നിടും!
Verse 7
യഹോവയിൻ വിശുദ്ധമാം ആലയേ ഞാൻ വസിച്ചീടും നിത്യം സ്തുതിക്കും ഞാനെന്റെ ജീവനാഥനെ!
Verse 8
സ്തുതി സ്തുതി നിത്യം സ്തുതി അവനെന്നും യോഗ്യമല്ലൊ സ്തുതിച്ചീടാം തിരുമുൻപിൽ ആദാരവോടെ!
Verse 9
സങ്കീർത്തനം-23 (വഞ്ചിപ്പാട്ട്)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?