LyricFront

Yahova mahathbhutha devadhidevan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യഹോവ മഹാത്ഭുത ദേവാധിദേവൻ യഹോവ മഹോന്നത രാജാധിരാജൻ നീതി സിംഹാസന ന്യായാധിപൻ (2)
Verse 2
അത്യുത്തമം തൻക്രിയ, അത്യുന്നതമേ തൻ നാമം അവനല്ലോ പിതാവ്, അനശ്വരനാം ദൈവം അവനല്ലോ സൃഷ്ടിതാവ് രക്ഷയും ചെയ് തോൻ (2) ആയവൻ പാദം ഭജിച്ചിടുക യഹോ....
Verse 3
യിസ്രയേൽ പരിശുദ്ധൻ; മഹത്വത്തിൻ രാജാവ് യാക്കോബിന്റെ ദൈവം താൻ എന്നും കൂടെയുണ്ടല്ലോ അവനിയിൽ ആശ്രയിപ്പാൻ അവൻ മാത്രമേ (2) ആരും ലജ്ജിക്കയില്ല ഹല്ലെല്ലൂയ്യാ യഹോ....
Verse 4
കർത്താധി കർത്താവ് താൻ, രാജാധി രാജാവു താൻ കരുതിടും ഭക്തർക്ക് അനശ്വര ഭവനം കാത്തിരിക്കും തൻ സഭയെ സ്വീകരിപ്പാനായ് (2) കാന്തൻ വരും വേഗം ഹല്ലേലൂയ്യാ യഹോ....

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?