യഹോവ നല്ലവൻ എന്നു രുചിച്ചറിയുവിൻ
അവനെ ശരണം പ്രാപിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ
അവന്റെ വിശുദ്ധന്മാർ അവനെ ഭയപ്പെടുന്നതിനാൽ
അവന്റെ ഭക്തന്മാർ-ക്കൊന്നിനും മുട്ടുണ്ടാകില്ല
Verse 2
ബാലസിംഹങ്ങൾ ഇരകിട്ടാതെ വിശന്നിരിക്കും
ദൈവഭക്തനോ ഒരു നന്മയ്ക്കും കുറവില്ല
അവന്റെ കരുണ ദിനവും അവന്റെ ഭക്തർക്കുള്ളതിനാൽ
അനന്ത നന്മകൾ അനുഭവിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ
Verse 3
യിസ്രയേലിനെ മരുഭൂവിൽ നടത്തിയ ദൈവം
ചെങ്കടലിനെ രണ്ടായി വിഭജിച്ച ദൈവം
അവന്റെ കരുതൽ ദിനവും അവന്റെ മക്കൾക്കുള്ളതിനാൽ
അതുല്യ രക്ഷയിൽ ആശ്രയിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ