LyricFront

Yahova vaazhunnu bhoolokam sakalam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യഹോവ വാഴുന്നു ഭൂലോകം സകലം തൻ പാദപീഠമാകുന്നു സ്വർഗ്ഗം സിംഹാസനം
Verse 2
യഹോവ വാഴുന്നു സന്തോഷിക്കുക നാം താൻ സത്യദൈവമാകുന്നു താൻ നിത്യരാജനും
Verse 3
യഹോവ വാഴുന്നു സ്വർ-ല്ലോകത്തിൽ എല്ലാം സദാ ഒരുങ്ങി നിൽക്കുന്നു ചെയ്‌വാൻ തൻ നിർണ്ണയം
Verse 4
യഹോവ വാഴുന്നു സൂര്യനും ചന്ദ്രനും തൻ ചൊൽപ്രമാണിച്ചോടുന്നു ആകാശം സർവ്വവും
Verse 5
യഹോവ വാഴുന്നു കാറ്റും സമുദ്രവും തൻ വാക്കിന്നു കീഴ്പെടുന്നു പ്രപഞ്ചം ഒക്കെയും
Verse 6
യഹോവ വാഴുന്നു മിന്നീടുന്നു തൻ വാൾ വൻ പാറകൾ പിളരുന്നു തൻ വാക്കിൻ ശക്തിയാൽ
Verse 7
യഹോവ വാഴുന്നു താൻ സാത്താൻ രാജത്വം എല്ലാം നിഷ്ഫലം ആക്കുന്നു പുത്രൻ മുഖാന്തരം
Verse 8
യഹോവ വാഴുന്നു പാപത്തിൻ വാഴ് ച താൻ ഉളളിൽനിന്നു നീക്കിടുന്നു തൻ വാഴ് ച സ്ഥാപിപ്പാൻ
Verse 9
യഹോവ വാഴുന്നു തൻ രാജ്യം ആത്മാവിൽ സന്തോഷം നീതിയാകുന്നു വിശുദ്ധ സ്നേഹത്തിൽ
Verse 10
യഹോവ വാഴുന്നു തൻ സമ്മതം വിനാ നിൻ ശിരസ്സിൽ ഒർരോമവും നശിപ്പാൻ പാടില്ല
Verse 11
യഹോവ വാഴുന്നു തൻ ഭക്തർ നന്മക്കായ് സുഖത്തിലും ദുഃഖത്തിലും എല്ലാറ്റിലും തൻ കൈ
Verse 12
യഹോവ വാഴുന്നു രാജ്യവും ശക്തിയും എന്നേക്കും തന്റേതാകുന്നു എല്ലാ മഹത്വവും

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?