LyricFront

Yahova yire karuthum daivam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യഹോവ യിരെ കരുതും ദൈവം യഹോവ ശമ്മാ കൂടെയുള്ളവൻ യഹോവ റാഫാ സൗഖ്യദായകൻ യഹോവ ശാലോം സമാധാനപ്രഭു
Verse 2
കരുതുന്നവൻ കൂടെയുള്ളവൻ സൗഖ്യദായകൻ സമാധാനപ്രഭു
Verse 3
മോരിയ മലയിൽ കുഞ്ഞാടിൻ കൊറ്റനെ മുന്നമേ കരുതിയവൻ മരുഭൂപ്രയാണത്തിൽ യിസ്രായേൽ ജനത്തെ മന്നയാൽ കരുതിയവൻ (കരുതുന്നവൻ)
Verse 4
പദ്ദൻ-അരാമിലും ബേർശേബാ മരുവിലും ഹാരനിന്റെ മേടുകളിലും യാബോക്കെന്ന കടവിലും ബഥേൽ യാഗഭൂവിലും യാക്കോബോടു കൂടിരുന്നവൻ (കരുതുന്നവൻ)
Verse 5
യായിറൊസിൻ വീട്ടിലും നയിൻ പട്ടണത്തിലും ഗദരയിൻ ദേശത്തിലും ബേഥാന്യയിൻ നാട്ടിലും ലാസറിനെ ഉയർപ്പിച്ച സൗഖ്യത്തിന്റെ ദൈവമല്ലോ (കരുതുന്നവൻ)
Verse 6
പൗലോസിനും ശീലാസിനും ഫിലിപ്പിയൻ തടവിലും സമാധാനം നൽകിയവൻ കാരാഗ്രഹ പ്രമാണിക്കും കഷ്ടത സഹിച്ചവർക്കും സമാധാനം നൽകിയവൻ (യഹോവ യിരെ)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?