യഹോവയെ കാത്തിരിക്കും ഞാൻ
ശക്തിയെ പുതുക്കും കഴുകനെപ്പോലെ
ചിറകടിച്ചുയർന്നിടും(2)
Verse 2
ഭയന്നിടാതെ മടിച്ചിടാതെ തളർന്നിടാതെ ഓടിടും
ഈ യാത്രയിൽ ഞാൻ ക്ഷീണമെന്യേ
അനുദിനം ഗമിച്ചിടും
Verse 3
നദികളിൽ കൂടി ഞാൻ കടന്നാലും
അവ എന്റെ മീതെ കവിയുകയില്ല
തീയിൽ കൂടി ഞാൻ കടന്നുപോയാലും
അഗ്നി ജ്വാലയാൽ ഞാൻ ദഹിക്കയില്ല
എന്റെ ദൈവം എന്റെ രക്ഷകൻ
അവനെന്നും കൂടെയുണ്ടല്ലോ ഭയന്നി...
Verse 4
ശത്രുവിൻ തീയമ്പു പാഞ്ഞുവന്നാലും
അവയൊന്നും എന്നെ സ്പർശിക്കയില്ല
പരിഹാസക്കാറ്റ് ആഞ്ഞടിച്ചാലും
ശക്തി തന്നു നാഥൻ നടത്തുമല്ലോ
എന്റെ ദൈവം എന്റെ രക്ഷകൻ
അവനെന്നും കൂടെയുണ്ടല്ലോ ഭയന്നി...