LyricFront

Yahovayin daya ennumullathe

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യഹോവയിൻ ദയ എന്നുമുള്ളത് തന്റെ വിശ്വസ്തത ശാശ്വതമേ വാനത്തിൻ കീഴെ ഭൂമി മീതെ തന്റെ ദയ ഉയർന്നിരിക്കും
Verse 2
മനുഷ്യനിലാശ്രയം വയ്ക്കുകില്ല പ്രഭുക്കളിലൊരിക്കലും ചാരുകില്ല വാനവും ഭൂമിയും നിർമ്മിച്ചവൻ എന്റെ ആശ്രയം ഇന്നുമെന്നും യഹോവ...
Verse 3
എന്റെ ബലവും കീർത്തിയും താൻ ഞെരുക്കത്തിലെന്റെ ആശ്രയവും ഉല്ലാസനാദങ്ങൾ ജയഘോഷം എന്റെ കൂടാരത്തിലുയർന്നീടും യഹോവ...
Verse 4
എന്നെ പകയ്ക്കുന്നോർ ലജ്ജിക്കുവാൻ നന്മയ്ക്കൊരടയാളം നൽകിയോനേ ശത്രുവിൻ വലയിൽ ഞാൻ വീണിടാതെ ദിവ്യമേശ ഒരുക്കിത്തന്നോനെ യഹോവ...
Verse 5
ഇദ്ദിനം യഹോവ നിർമ്മിച്ചത് ഇന്നുനാമാനന്ദിച്ചുല്ലസിക്ക നീതിയിൻ വാതിൽ കടന്നുകൊണ്ട് ലോകനാഥനെ പുകഴ്ത്തിടാം യഹോവ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?