LyricFront

Yahovaykku sthothram cheytheduka

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യഹോവയ്‌ക്കു സ്തോത്രം ചെയ്തീടുക നാം ദൈവാധി ദൈവത്തിനു സ്തോത്രം ചെയ്‍വിൻ കർത്താധി കർത്താവിനു സ്തോത്രം ചെയ്‍വിൻ ദൈവാധി ദൈവത്തിനു സ്തോത്രം ചെയ്‍വിൻ അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു(2)
Verse 2
യേശു നല്ലവനല്ലോ ദയ എന്നുമുള്ളതു എന്നേശു വല്ലഭനല്ലോ കൃപയെന്നുമുള്ളതു പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ തന്റെ ദയ എന്നേയ്‌ക്കുമുള്ളതു
Verse 3
വലിയ വെളിച്ചങ്ങൾ ഉണ്ടാക്കിയോന് അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു ശത്രുവിൻ കൈയ്യിൽ നിന്നും വിടുവിച്ചോന് അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു
Verse 4
ഏകനായ് അത്ഭുതങ്ങൾ ചെയ്യുന്നവന് അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു ചെങ്കടൽ രണ്ടായ് വിഭാഗിച്ചോന് അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു യേശു...
Verse 5
ഫറവോനേം സൈന്യത്തെയും തകർത്തവന് അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു മരുഭൂവിൽ തൻ ജനത്തെ നടത്തിയോന് അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു
Verse 6
താഴ്ചയിൽ നമ്മെ ഓർത്തവന് അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു വൈരിയിൻ കയ്യിൽ നിന്നും വിടുവിച്ചോന് അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു യേശു...
Verse 7
സർവ്വ ജഡത്തെയും പാലിക്കുന്നോന് അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു സ്വർഗാധി സ്വർഗത്തിൽ വസിക്കുന്നോന് അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു
Verse 8
തൻ ജനത്തെ പുറപ്പെടുവിച്ചോന് അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു ദേശം അവകാശമായ് കൊടുത്തവന് അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു യേശു...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?