LyricFront

Yahovaykku sthothram cheytheduka naam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യഹോവയ്ക്കു സ്തോത്രം ചെയ്തിടുക നാം മഹോന്നത ദേവനെ വാഴ്ത്തുക നാം
Verse 2
തൻദയ എന്നേക്കും ഉള്ളതല്ലോ വൻ കൃപതന്നു നടത്തുന്നല്ലോ ഭക്തരവൻ കൃപയ് ക്കൊത്തതുപോൽ നിത്യവും തൻ സ്തുതി പാടിടട്ടെ
Verse 3
മർത്യനിലാശ്രയിക്കുന്നതെക്കാൾ കർത്തനിലാശ്രയിക്കുന്നവൻ താൻ ധന്യനെന്നാളു-മിപ്പാരിടത്തിൽ വന്ദ്യ ഭുജങ്ങളാൽ താങ്ങുമവൻ
Verse 4
സ്നേഹത്തിൻ ശാസനകൾ വരുമ്പോൾ ഭാരങ്ങൾ ഹൃത്തിനെ മൂടിടുമ്പോൾ കാരുണ്യമേറും പൊൻ കരത്താൽ താങ്ങി നടത്തിടും വൻ കൃപയാൽ
Verse 5
എന്നാളും എന്തെന്തു യാചിക്കിലും എപ്പോഴും നൽകീടുന്നായതെല്ലാം പ്രാർത്ഥന കേൾക്കും നായകൻ താൻ വാക്കു മാറാത്ത വല്ലഭനാം
Verse 6
രക്ഷയിൻ പാറയായ് തീർന്നവനിൽ പക്ഷമായി ചാരിടും ഞാൻ എന്നുമെ തൻ ദയ എന്നും കീർത്തിക്കുമെ തൻ നാമം വഴ്ത്തി വണങ്ങിടുമെ
Verse 7
എക്കാലത്തിലും ക്രിസ്തു മാറുകില്ല എന്ന രീതി
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?