LyricFront

Yakkobe ne enthinevidhathil chintha

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യാക്കോബേ! നീ എന്തിനീവിധത്തിൽ ചിന്താ- ഭാരങ്ങൾ കൊണ്ടുള്ളിലന്ധനായ് തീരുന്നു മിസ്രായീമിൽ വന്നു നിൻ ഭാരമൊഴിച്ചവൻ ചെങ്കടൽ വറ്റിച്ചോൻ നിൻ മുമ്പുലുണ്ടിനി
Verse 2
പെരുവെള്ളം കണ്ടാൽ നീ ലേശം കലങ്ങേണ്ടാ അഗ്നിയിൽ നീ വേകാതെയെന്നും ഞാൻ കാത്തിടും നിൻമുഖം എന്തിനി ക്ഷോണിയിൽ വിളറുന്നു എന്തിനി നിൻ മനം ചിന്തയാൽ വാടുന്നു
Verse 3
ആവർത്തനശക്തി എന്മക്കൾക്കേകും ഞാൻ കാത്തിരുന്നീടുകിൽ ശക്തനായ്ത്തീരും നീ കഴുകൻപോൽ നീ പറന്നത്യുന്നതത്തിലായ് സ്വർഗ്ഗസ്ഥലങ്ങളിൽ ജീവിച്ചു വാഴും നീ
Verse 4
ആയിരമായിരം കോടാകോടി മർത്യർ- ക്കാശിഷമേകുന്ന വൻ നദിയാകും നീ വേനൽക്കാലവും വർഷം എന്നുള്ള ഭേദം നിൻ വേലയില്ലാത്തോർക്കു വൻ നദിയാകും നീ
Verse 5
എപ്പോഴും സന്തോഷപൂർണ്ണനായ് നിന്നെ ഞാൻ ഇപ്പാരിൽ പാലിച്ചെൻ കൈകളിൽ സൂക്ഷിക്കും കണ്ണിൻ മണിപോലെ നിന്നെ നിനച്ചു ഞാൻ എൻ മാർവ്വിലെപ്പോഴും നിന്നെ വഹിച്ചിടും
Verse 6
അലയുന്നീ ലോകത്തിൽ ഓളങ്ങൾ കണ്ടു നീ വലയുന്നതെന്തിനെന്നൊമനപ്പൈതലേ വിശ്വാസക്കപ്പലിൽ മോക്ഷപുരം നോക്കി യാത്രചെയ്യും ഭക്തർക്കിലോകം ക്ഷണികം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?