LyricFront

Yakkobin daivam innum namukkullavan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യാക്കോബിൻ ദൈവം ഇന്നും നമുക്കുള്ളവൻ നമ്മെ ജീവപര്യന്തം കാത്തിടുമേ ഒരോ ദിവസവും കൃപനൽകി നമ്മെ ഇമ്മാനുവേലവൻ താൻ നടത്തീടുമേ
Verse 2
ഹലേലുയ്യാ അവൻ ആത്മരക്ഷകൻ ഹലേലുയ്യാ അവൻ സൗഖ്യദായകൻ ഹലേലുയ്യാ ശുദ്ധാത്മദായകൻ നമ്മെ നിത്യതയ്ക്കായ് ഒരുക്കീടുമേ
Verse 3
ആഴിയിൽ നാം കടന്നു പോയിടിലും-അതു നമ്മെ കവിഞ്ഞിടാതെ കാത്തിടുമേ തീയിൽ നാം ആകിലും ജ്വാല നമ്മെ തെല്ലും ഏശാതിമ്മാനുവേൽ താൻ നടത്തീടുമേ
Verse 4
സാക്ഷാൽ രോഗങ്ങൾ അവൻ വഹിച്ചതിനാൽ എല്ലാ വേദനയും അവൻ ചുമന്നതിനാൽ അടിപ്പിണരാൽ അവൻ സൗഖ്യമാക്കി ഇന്നും ഇമ്മാനുവേലവൻ താൻ നടത്തിടുമേ
Verse 5
സീയോൻ പ്രയാണികളെ ആനന്ദിപ്പിൻ-നമ്മൾ ദുഃഖവും നെടുവീർപ്പും ഓടീടുമേ നിത്യാനന്ദം നമ്മിൽ പകർന്നു നമ്മെ ഇന്നും ഇമ്മാനുവേലവൻ താൻ നടത്തീടുമേ
Verse 6
ജയശാലിയായവൻ വന്നിടുമേ എല്ലാ പ്രതിഫലവുമവൻ തന്നിടുമേ ആത്മാവിനാലതിനായൊരുക്കി-നമ്മെ ഇമ്മാനുവേലവൻ താൻ നടത്തീടുമേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?