LyricFront

Yathra theraraay maruvaasam theraraay

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യാത്ര തീരാറായ് മരുവാസം തീരാറായ് (2) ഗംഭീരനാദത്തോടെ പ്രിയൻ വാനിൽ വന്നീടും (2) ക്ലേശം തീരാറായ് പുതുഗാനം കേൾക്കാറായ്‌ (2) ക്രിസ്‌തേശു നാഥൻ നമ്മെ ചേർക്കാൻ വേഗം വന്നീടും (2)
Verse 2
ആർത്തിരമ്പുന്ന ഘോരസമുദ്രം നിൻ ജീവനൗകയിൽ ആഞ്ഞടിക്കുമ്പോൾ (2) ഭീതിയും വേണ്ട ശങ്കയും വേണ്ട നങ്കൂരമായവൻ നിൻ കൂടെയുള്ളതാൽ (2) യാത്ര...
Verse 3
ഓടിയതെല്ലാം വ്യർത്ഥമാക്കാതെ അന്ത്യത്തോളവും തൻ വേല ചെയ്കയാൽ (2) അന്ത്യകാഹളാ നാദത്തിങ്കൽ നാം രൂപാന്തരം പ്രാപിച്ചീടും ശീഘ്രമായ് (2) യാത്ര...
Verse 4
കർത്തൻ വരവിൽ ഭൂവിൽ വിശ്വാസം താൻ കണ്ടെത്തീടുമോ എന്നോർത്തുകൊൾക നാം (2) വിശ്വാസത്തിന്റെ നായകനായ യേശുവേ (ശ്രീയേശുവെ) നോക്കി വേഗം ഓട്ടം ഓടിടാം (2) യാത്ര...
Verse 5
വാട്ടം മാലിന്യം ഏശിടാതുള്ള ശ്രേഷ്ഠമായൊരവകാശം പ്രാപിക്കയാൽ നാം (2) നശ്വരമാകും ഈ മായയെ വിട്ട് കർത്തൃഭവനത്തിൽ ചേർന്നങ്ങാനന്ദിക്കാറായ് (2) യാത്ര...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?