LyricFront

Yauvanakkara yauvanakkara

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യൗവനക്കാരാ, യൗവനക്കാരാ ഗമിക്കുന്നതെവിടേക്കു നീ (2) തിരിഞ്ഞൊന്നു നോക്കുമോ കിടക്കുന്നതാരെന്ന് ക്രൂശതിന്മേൽ നിനക്കായി
Verse 2
നിനക്കറിയാമോ ഇവനുടെ നാമം യൗവനക്കാരാ, യൗവനക്കാരാ(2) പറഞ്ഞുതരാം ഞാൻ ഇവനുടെ നാമം ഇവനത്രെ ദൈവപുത്രൻ
Verse 3
നിനക്കറിയാമോ ഇവനേറ്റ പാടുകൾ യൗവനക്കാരാ, യൗവനക്കാരാ(2) അടിയിടി പഴി ദുഷി അനവധിയേറ്റു മുറിവുകളും നിനക്കായി
Verse 4
നിനക്കറിയാമോ ഇതിനുള്ള കാരണം യൗവനക്കാരാ, യൗവനക്കാരാ(2) നിന്നുടെ പാപങ്ങൾ നിമിത്തമായല്ലോ ഇവൻ മരിപ്പാനിടയായ്
Verse 5
നിനക്കറിയാമോ മറുവിലയെന്തെന്ന് യൗവനക്കാരാ, യൗവനക്കാരാ(2) കൊടുക്ക നിൻ ഹൃദയത്തെ അവനായിട്ടിന്ന് നേടുക ആത്മരക്ഷ
Verse 6
നിനക്കറിയാമോ സമാധാനമെന്തെന്ന് യൗവനക്കാരാ, യൗവനക്കാരാ(2) തരികില്ലീ ലോകം സമാധാനമൊട്ടും ഇവൻ സമാധാനപ്രഭു

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?