LyricFront

Yerushalemen imba veede eppol njaan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യെരുശലേമെൻ ഇമ്പവീടേ എപ്പോൾ ഞാൻ വന്നു ചേരും ധരണിയിലെ പാടും കേടും എപ്പോൾ ഇങ്ങൊഴിയും?
Verse 2
ഭക്തരിൻ ഭാഗ്യതലമേ പരിമള സ്ഥലംനീയേ ദുഃഖം വിചാരം പ്രയത്നം നിങ്കലങ്ങില്ലേ!
Verse 3
രാവും അന്ധകാരം വെയിൽ ശീതവും അങ്ങില്ലേ! ദീപതുല്യം ശുദ്ധരങ്ങു ശോഭിച്ചീടുന്നേ
Verse 4
രത്നങ്ങളല്ലോ നിന്മതിൽ പൊന്നു-മാണിക്യങ്ങൾ! പന്ത്രണ്ടു നിൻ വാതിലുകളും മിന്നും മുത്തല്ലോ!
Verse 5
യെരുശലേമിൻ ഇമ്പ വീടെ എന്നു ഞാൻ വന്നു ചേരും! പരമരാജാവിൻ മഹത്വം അരികിൽ-കണ്ടീടും
Verse 6
ശ്രേഷ്ട നടക്കാവുകളും തോട്ടങ്ങളും എല്ലാം കാട്ടുവാനിണയില്ലാത്ത കൂട്ടമരങ്ങൾ
Verse 7
ജീവനദി ഇമ്പ ശബ്ദം മേവി അതിലൂടെ പോവതും ഈരാറുവൃക്ഷം നില്പതും മോടി
Verse 8
ദൂതരും അങ്ങാർത്തുസദാ സ്വരമണ്ഡലം പാടി നാഥനെ കൊണ്ടാടിടുന്ന ഗീതം മാമോടി
Verse 9
യെരുശലേമിൽ അധിപനീശോ തിരുമുൻ ഞാൻ സ്തുതി പാടാൻ വരും വരെയും അരികിൽ ഭവാൻ ഇരിക്കെണം നാഥാ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?