യേശു ആരിലും ഉന്നതനാമെൻ-ആത്മ സഖാവവനെ
തായ്മറക്കാമെങ്കിലും എന്നെ മറക്കാസ്നേഹിതനെ
ഏവരുമെന്നെ കൈവെടിഞ്ഞാലും
യേശു താൻ എന്നരികിൽ വരുമെ
ഏതു ഖേദവും തീരും ഞാൻ തിരുമാർവ്വിൽ ചാരിടുമ്പോൾ
Verse 2
എന്നെത്തേടി വിൺനഗരം വിട്ടൂഴിയിൽ വന്നവനെ
എന്റെ പാപശാപമകറ്റാൻ ജീവനെ തന്നവനെ
എന്തിനും ഹാ തൻ തിരുസ്നേഹ
പാശബന്ധമഴിക്കുവാൻ കഴിയാ-
തെന്നുമെന്നും ഞാനിനി അവനിലും അവനിനി എന്നിലുംമാം
Verse 3
മാനസമേ ചാരുക ദിനവും ഈ നല്ലസ്നേഹിതനിൽ
ധ്യാനം ചെയ്യുക തൻ തിരുസ്നേഹമധുരിമ സന്തതവും
എന്തു ഖേദം വരികിലും പതറാ
യേശുവിൽ നിന്നാശ്രയം കരുതി
അന്ത്യത്തോളം പൊരുതുക കുരിശിൻ ഉത്തമനാം ഭടനായ്