LyricFront

Yeshu en abhayam njaan bhayappedilla

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശു എൻ അഭയം ഞാൻ ഭയപ്പെടില്ല ഇമ്മാനുവേൽ എന്റെ പടകിലുണ്ട് കഷ്ടങ്ങൾ അനവധി എതിരേറ്റാലും എൻ പ്രിയൻ ചാരത്തായ് തുണയായുണ്ട്
Verse 2
കഠിനശോധനയിൽ തളർന്നിടാതെ കൊടും കാറ്റടിക്കുമ്പോൾ ഉലഞ്ഞിടാതെ ഏകാന്തപഥികനായ് ഞാനെന്നും ലക്ഷ്യത്തിലെത്തിടും തൻ കൃപയാൽ
Verse 3
ധരണിയിൻ അടിസ്ഥാനം മാറിപ്പോയാലും ഉറപ്പേറും കുന്നുകൾ കുലുങ്ങിയാലും ആഴിയിൻ അലകൾ അടിച്ചെന്നാലും കർത്തൻ സാന്നിദ്ധ്യം എന്നെ കുലുക്കുകില്ല
Verse 4
ആശ്വസിപ്പാൻ ആത്മ നദി ഉണ്ടല്ലോ ഉന്നതൻ അതിൻ മധ്യേ വാസമുണ്ട് സഹായത്തിൻ കരം ബലമായ് നല്‍കി അജപാലകൻ എന്നെ പാലിച്ചീടും
Verse 5
സീയോനിൽ നിന്നൊരു ദൈവശബ്ദം മൃത്യുവെ ജയിക്കും ജീവശബ്ദം ദൈവം നമ്മുടെ സങ്കേതം ഉന്നതൻ ഏറ്റവും അടുത്ത തുണ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?