LyricFront

Yeshu en rakshakan jeeva nathhan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശു എൻ രക്ഷകൻ ജീവനാഥൻ ആശ്വാസദായകൻ ആശ്രയം തൻ പദമാണെനിക്കിങ്ങാകുലമില്ലതാൽ
Verse 2
കാരിരുൾ മൂടുമെൻ ജീവിതപാതയിൽ ദീപമായ് വന്നവൻ താപമെഴും മരുഭൂമിയിൽ നൽകണമേഘമായ് നിന്നവൻ നാൾതോറും നൽവഴിത്താരയിൽ കൈവിടാതെന്നെ നടത്തും താൻ യേശു…
Verse 3
ശോധനവേളയിൽ കൈകളാൽ താങ്ങിടും നല്ലൊരു നായകൻ സോദരർ മാറിടും നേരത്തും മാറാത്തൊരുത്തമ സ്നേഹിതൻ അന്നന്നു വേണ്ടുന്നതെല്ലാം താൻ തന്നെന്നും എന്നെ പുലർത്തുമേ യേശു…
Verse 4
മന്നിൻ ധനത്തിലും മാനവരാരിലും അല്ലയെന്നാശ്രയം ആകാശഭൂമികൾ സൃഷ്ടിച്ച ദേവനിലല്ലോയെന്നാശ്രയം അൻപെഴും തന്റെ ദിവ്യപൊൻ ചിറകിൻ കീഴിലെന്നുമെൻ വിശ്രമം യേശു…
Verse 5
എന്നേശു വന്നിടുമന്നാധി തീർന്നിടും കണ്ണുനീർ തോർന്നിടും എൻദേഹം മാറിടും തന്റെ രൂപമായിടും വിണ്ണിൽ ഞാൻ ചേർന്നിടും ആ ദിനമെണ്ണി ഞാനിന്നു പാരിടത്തിൽ പാർക്കുന്നുല്ലാസമായ് യേശു…
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?