LyricFront

Yeshu en sangetham en nithya

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശു എൻ സങ്കേതം എൻ നിത്യപാറയുമേ ആശ്രയം താൻ മാത്രം ആ നാമം സുസ്ഥിരമേ പിളർന്നതൊരിക്കൽ ക്രൂശിൽ ചൊരിഞ്ഞ രക്തമതാൽ വളർന്നു ഞാൻ ദൈവപൈതൽ തൻ മഹാസ്നേഹത്താൽ
Verse 2
യോഗ്യമല്ലാത്ത ഈ ലോകത്തേറുന്ന മാലിന്യങ്ങൾ മാർഗ്ഗത്തിലേറിവന്നെന്നെ ഭീതിപ്പെടുത്തിടുമ്പോൾ ചാരും കാൽവറിമേട്ടിൽ തകർന്ന മാറിടത്തിൽ തോരും കണ്ണുനീരെല്ലാം യേശുവിൻ കൈകളിൽ
Verse 3
ലോകത്തിന്നാശ്രയമൊന്നും ശാശ്വതമല്ലായ്കയാൽ ശോകക്കൊടുങ്കാട്ടിലൂടെ ഓടിമറയുന്നു ഞാൻ ദൂരെ ദൂരെ കാണുന്നെൻ നിത്യഭവനത്തെ വേഗം ഞാൻ അങ്ങുചേരും അതെത്ര ഭാഗ്യമേ
Verse 4
കൺകൾക്കിമ്പമായ തൊക്കെയും നശ്വരമെ മണ്ണിൽ ഭാഗ്യമെല്ലാം മാറിമറഞ്ഞിടുമേ വേദന മാത്രമെങ്ങും ജീവിതനാളുകളിൽ മോദങ്ങൾ മാത്രമാണെന്നും സ്വർഗ്ഗീയ നാടതിൽ
Verse 5
മുഴങ്ങും കാഹളമെല്ലാം ഗംഭീരനാദത്തോടെ ധ്വനിക്കും ദൈവത്തിൻ ശബ്ദം വിശുദ്ധർ ഉയർക്കുമെ തേജസ്സമ്പൂർണ്ണനാമേശു മേഘത്തിൽ വന്നീടുമ്പോൾ ജ്യോതിസ്സുപോൽ എന്നന്നേക്കും തൻകൂടെ വാഴും നാം
Verse 6
രാത്രിയില്ലാത്തൊരു ദേശം എന്നേക്കും പാർപ്പിടമായ് മർത്യമല്ലാത്തൊരു വേഷം പ്രാപിക്കും നിശ്ചയമായ് എണ്ണമില്ലാത്ത വിശുദ്ധർ പൊൻകുരുത്തോലയുമായി വർണ്ണിക്കും ദൈവത്തിൻ നീതി സ്വർഗ്ഗീയഗാനത്താൽ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?