LyricFront

Yeshu eniykkenthoraashvaasam aakunnu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശു എനിയ്ക്കെന്തോരാശ്വാസമാകുന്നു ആശ്ലേഷിച്ചിടുന്നു തൃക്കൈകളാൽ
Verse 2
ക്ഷീണം വർദ്ധിച്ചെന്നിൽ കാണുന്ന നേരം തൃ- പ്പാണികളാൽ തഴുകീടുന്നു താൻ താണുവന്നെന്നെ തഴുകുന്നവനെ ഞാൻ കാണുന്നതെന്തു മഹാനന്ദമെ
Verse 3
കായസുഖമില്ലാതായിട്ടു ഞാൻ രോഗ- ശയ്യ തന്നിൽ കിടന്നീടുന്നെങ്കിൽ മെയ്യോടണഞ്ഞശു നായകനെൻ കായം പയ്യേ തഴുകുന്നെന്താശ്വാസമേ
Verse 4
ചൂരച്ചെടിയുടെ കീഴിലഹം മനോ- ഭാരപ്പെട്ടു കിടന്നീടുന്നെങ്കിൽ ചാരത്തണഞ്ഞു തൻ ദൂതർ ചൂടുള്ളാരാ ഹാരം തന്നു ബലം നല്കീടുമേ
Verse 5
വാടിയോരാനനത്തോടെ എമ്മാവൂസി- ന്നോടുവതിന്നിടയായീടുകിൽ കൂടെ നടന്നമ്പേറിടും മൊഴികളാൽ ചൂടുള്ള ചേതസ്സിങ്ങേകീടുമേ -
Verse 6
ഏകാന്ത വാസമാം പത്മോസുദ്വീപിൽ ഞാ- നാകുന്നു എങ്കിലനേരത്തിലെൻ നാകേശനേറ്റവും പ്രകാശ്യരൂപനായ് നാക പ്രഭാവങ്ങൾ കാട്ടീടുമേ
Verse 7
എന്റെ ദൈവം സ്വർഗ്ഗ സിംഹാസനം: എന്ന രീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?