LyricFront

Yeshu ennashrayamaam kristheshu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശു എന്നാശ്രയമാം ക്രിസ്തേശു എന്നാശ്രയമാം അവനനുഗ്രഹകരങ്ങൾ നീട്ടിയെന്നെത്തൻ അരികിലണച്ചിടന്നു
Verse 2
ദാഹത്തെപ്പെരുക്കും ജലമല്ലോ-ഇഹ ലോകം കൊടുക്കും സുഖമെല്ലാം സ്നേഹത്തിനുറവിടമേശുവത്രേയെൻ ദാഹത്തെത്തീർക്കും ജീവജലം യേശു...
Verse 3
വൈരികളെതിരായ് നിരന്നീടിലും-മമ സ്നേഹിതരെന്നെ മറന്നീടിലും മറക്കുകില്ലേശു മനസ്സലിവോടെ മറച്ചിടും സ്നേഹച്ചിറകടിയിൽ യേശു...
Verse 4
ജഡത്തിലെ ശൂലം മാറാതാം-ദൈവ ജനത്തിനു ശോധന തീരാതാം ബലം തരും സഹിക്കാൻ കൃപതരുമതിനാൽ ബലഹീനതയിൽ പുകഴും ഞാൻ യേശു...
Verse 5
മന്നിതിലില്ല സ്ഥിരവാസം-നമു ക്കുന്നത നാടാമവകാശം വന്നിടുമേശു തന്നിടുമന്നു മിന്നിടും ദേഹം തന്നുടൽപോൽ യേശു...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?