LyricFront

Yeshu ethra mathiyayavan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശു എത്ര മതിയായവൻ ആശ്രയിപ്പാൻ മതിയായവൻ അനുഗമിപ്പാൻ മതിയായവൻ
Verse 2
കരുത്തുള്ള കരമതിൻ കരുതലിൻ തലോടലീ ജീവിതത്തിൽ അനുഭവിച്ചളവെന്യേ ഞാൻ കൂരിരുട്ടിൻ നടുവിലും കൈപിടിച്ചു നടത്തീടാൻ കൂടെയുണ്ടെൻ നല്ല‍ിടയൻ മനുവേലൻ താൻ;­
Verse 3
കാരിരുമ്പ് ആണിയിൻമേൽ തൂങ്ങിനിന്ന നേരമന്ന് ശ്രേഷ്ഠമായ മാതൃകയെ കാണിച്ചു നാഥൻ സ്നേഹിപ്പാനും ക്ഷമിപ്പാനും സഹിപ്പാനും പഠിപ്പിച്ച ഗുരുനാഥൻ വഴികളെ പിന്തുടന്നിടും;­
Verse 4
ഇഹത്തിലെ ജീവിതത്തിൽ ഇരുൾ നീക്കി പ്രഭ ഏകാൻ പകലോനായ് അവൻ എന്റെ അകമേ വരും നീതി സൂര്യ കിരണത്തിൻ സ്പർശനത്താൽ എന്റെ ഉള്ളം വിളങ്ങിടും സഹജർക്കു വെളിച്ചമായി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?