LyricFront

Yeshu kristhu enikku ettam valiyavanaa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശു ക്രിസ്തു എനിക്ക് ഏറ്റം വലിയവനാ ഞാനോ എളിയവനും ദരിദ്രനുമാ എന്റെ പ്രാണ സങ്കടങ്ങൾ കണ്ടെന്നേ രക്ഷിപ്പാൻ സ്വർഗ്ഗത്തിൽ അധിപതി ഇറങ്ങി വന്നു
Verse 2
സങ്കീർത്തനങ്ങളാലും സ്തുതികളാലും സ്വർഗീയ രക്ഷകനെ ആരാധിക്കാം സ്വർഗീയ സീയോൻ പണിയുന്നവർ പണിതീർത്തു വേഗം നമ്മെ ചേർത്തീടും
Verse 3
യേശുവിന്റെ ദൈവം എന്റെയും ദൈവം യേശുവിൻ പിതാവ് എന്റെ സ്വർഗീയ താതൻ യേശു എന്റെ വത്സല സോദരനാം ക്രിസ്തുവിലെൻ ജീവിത എത്ര ധന്യമേ
Verse 4
അത്യുന്നതന്റെ അതി ശ്രേഷ്ഠ നാമം ദാവീദ് വിളിച്ചു പ്രാർത്ഥിച്ചപ്പോൾ തനിക്കും തലമുറക്കും കരുതി ദൈവം എനിക്കായീ സർവവും കരുതുമല്ലോ
Verse 5
കുരുടൻ തൻ നിലവിളി കേട്ടപരൻ മുടന്തൻറെ യാചന കേട്ട നാഥൻ പക്ഷവാത രോഗിയിൽ മനസ്സലിഞ്ഞോൻ എന്റെ അതിമഹത്തായ പ്രതിഫലമേ
Verse 6
വിശ്വാസത്താൽ ശക്തരായി പ്രാർത്തിച്ചീടാം സ്തോത്രത്തിൽ ജാഗരിച്ചു ആരാധിച്ചീടാം ഹന്നയെപ്പോൾ മനമുരുകി ധ്യനിച്ചീടാം എന്റെ യേശു എനിക്കെന്നും മതിയായവൻ
Verse 7
ലോകത്തിൽ ഞാൻ എന്തെല്ലാം നേടിയാലും ശവക്കുഴി കൊണ്ടെല്ലാം തീരുമല്ലോ യേശുവിൻ വിശ്വസ്ത സാക്ഷിയായി സ്വർഗീയ സീയോനിൽ കൂടെ വാഴാം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?