LyricFront

Yeshu maheshaa denadayaalo

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശു മഹേശാ ദീനദയാലോ കനിയണം പാപികളിൽ-നിരന്തരം
Verse 2
ഏഴകളിൻ പിഴയാകവെ പോക്കി വാഴണം ഈ യോഗം! -നിരന്തരം
Verse 3
സന്നിധി ബോധം നൽകുക പരനേ നിന്നടിപണിവോരിൽ -നിരന്തരം
Verse 4
നിൻ തിരു നാമം കീർത്തനം ചെയ്-വാൻ ചിന്തുക വരമധികം-നിരന്തരം
Verse 5
നിൻ തിരുവചനം ഫലപ്രദമായി വിതയ്ക്കുകിന്നടിയാരിൽ-നിരന്തരം
Verse 6
വചനം ശ്രവിച്ചിടും നിൻ പ്രിയമക്കൾ അനുതാപ്തരായിടണം-നിരന്തരം
Verse 7
ആത്മാഭിഷേകപ്രാപ്തരായ് നിൻ വര- ദാനങ്ങൾ വരിക്കണം-നിരന്തരം
Verse 8
നിൻ സുവിശേഷം നാടുകളാകെ വൻ ജയധ്വനി മുഴക്കിടേണം-നിരന്തരം
Verse 9
സ്നേഹസ്വരൂപാ നിൻ സ്നേഹത്തിന്റെ ദാർഢ്യം ഗ്രഹിച്ചീടാൻ വരമരുൾക-നിരന്തരം
Verse 10
നീതിയിൽ സൂര്യാ നിൻ തേജസ്സാലെന്നുടെ ആധികളകറ്റിടേണം-നിരന്തരം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?