LyricFront

Yeshu maheshane njaan chinthippathen

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശു മഹേശനെ ഞാൻ ചിന്തിപ്പതെൻ ഉള്ളത്തിന്നാനന്ദമേ
Verse 2
ഈശനുടെ തിരുസന്നിധി ചേർന്നിനി വിശ്രമം ചെയ്തു തന്റെ തിരുമുഖം കാൺമതത്യാനന്ദമേ
Verse 3
വാനസൈന്യങ്ങളും മാനുഷജാലവും ഊനമില്ലാതെ നിന്നെ വർണ്ണിക്കുവാൻ സാദ്ധ്യമതാകയില്ല
Verse 4
മാനുഷരക്ഷകാ നിന്നുടെ നാമംപോൽ വാനിലും ഭൂമിയിലും ഇല്ലേയൊരു നാമം നിനപ്പതിന്നു
Verse 5
ഉള്ളം നുറുങ്ങിയോർക്കുള്ള പ്രത്യാശയും നല്ല പ്രസാദവും നീ സർവ്വേശ്വരാ സൗമ്യതയുള്ളവർക്കേ
Verse 6
എത്ര ദയാപരൻ വീഴുന്നവർക്കേശു എത്ര നല്ല ഗുണവാൻ തേടിടുന്ന മർത്യഗണങ്ങൾക്കു താൻ
Verse 7
കണ്ടിടും മാനവർക്കെന്തൊരാഹ്ളാദം നീ ഉണ്ടോ നാവും പേനയും വർണ്ണിക്കുവാൻ ആ നല്ല സന്ദർഭത്തെ
Verse 8
യേശുവിൻ സ്നേഹമതെന്തെന്നു ചൊല്ലുവാൻ ആസ്വദിച്ചോർക്കല്ലാതെ മറ്റാർക്കുമസാദ്ധമറിഞ്ഞിടുവാൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?